Uncategorized
വധശ്രമക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്
വധശ്രമക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുന്നു. ലക്ഷദ്വീപില്‍നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ എം പി അടക്കമുള്ള നാല് പ്രതികളുമായി പോലീസ് സംഘം കേരളത്തിലേക്ക് യാത്രതിരിച്ചു. അതേസമയം, കവരത്തി സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എം പി.
2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Comments