വനം കൊള്ള ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ
പട്ടയ ഭൂമിയിലെമരം കൊള്ള അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയ ഉദ്യോഗസ്ഥനെ സംഘത്തിൽ തിരികെ നിയമിച്ചു. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനെയാണ് വിവാദങ്ങൾക്ക് ഒടുവിൽ അന്വേഷണ സംഘത്തിൽ നിയമിച്ചത്.
ധനേഷ് കുമാറിനെ ഒഴിവാക്കിയ കാര്യം വനം വകുപ്പ് മന്ത്രി അറിഞ്ഞില്ല എന്നതും വലിയ ചർച്ചയായി. മന്ത്രി തന്നെയാണ് താൻ ഇക്കാര്യം അറിഞ്ഞില്ല എന്ന് വെളിപ്പെടുത്തിയത്. തുടർന്നാണ് ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം മേഖലകളിൽ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കുന്ന കോട്ടയം ഫോറസ്റ്റ് കൺസർവേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്. വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക.
ധനേഷ്‌കുമാര്‍ സത്യസന്ധനായ, അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി ഉള്ള വ്യക്തിയാണ്.