KOYILANDILOCAL NEWS

വനിതാ ശാക്തീകരണം സാധ്യമായത് കുടുംബശ്രീയിലൂടെ; മേയർ ഡോ: ബീന ഫിലിപ്പ്

ഒരു കാലത്ത് സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ഏറെ അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തെ കൈ പിടിച്ചുയർത്തിയത് കുടുംബ ശ്രീ സംവിധാമാണെന് കോഴിക്കോട് കേർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് പറഞ്ഞു. ഇന്ന് സാമൂഹ്യ ജീവിതത്തിൽ മുഖ്യധാര ശില്പികളായി സ്ത്രീ സമൂഹം മാറി. ഇതിനു അടിത്തറ പാകിയത് ഇ എം എസ് നേതൃത്വം നൽകി നടപ്പാക്കിയ ജനകീയസൂത്രണ പ്രസ്ഥാനവും കുടുംബശ്രീയുമാണെന്നത് നാം അഭിമാനപൂർവം ഓർക്കേണ്ടതുണ്ട്. ഹരിത കർമസേനമുതൽ ജനകിയ ഹോട്ടൽ വരെ ഉള്ള സാമൂഹ്യ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന ജനകിയ പ്രസ്ഥാനമായി ഇത് മാറി കുടുംബശ്രീ രജത ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം കൊയിലാണ്ടി നഗരസഭ ഇ എം എസ് സമാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴകെപാട്ട് അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ എ ഇന്ദിര, സി പ്രജില, നിജില പറവക്കൊടി , ഇ കെ. അജിത്, കൗൺസിലർ രജീഷ് വെങ്ങളത്കണ്ടി,നഗരസഭ സൂപ്രണ്ട് ശ്രീമതി കെ കെ ബീന മെമ്പർ സെക്രട്ടറി ശ്രീമതി ഷീബ ടി കെ, മുൻ ഡി എം സി ശ്രീമതി പി സി കവിത എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ മിഷൻ കോ -കോർഡിനേറ്റർ ശ്രീമതി സിന്ധു മുഖ്യ പ്രഭാഷണവും ഡിപിഎം ബ്രിജേഷ് ക്ലാസും കൈകാര്യം ചെയ്തു. സൗത്ത് സിഡി എസ് ചെയർപേഴ്സൺ വിബിന കെ കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും നോർത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ ആരിഫ വി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button