CRIME

വയനാട് പൂതാടി ചെറുകുന്നിൽ ഒരു വയസ്സ് പ്രായമുള്ള പശു കിടാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

വയനാട് പൂതാടി ചെറുകുന്നിൽ ഒരു വയസ്സ് പ്രായമുള്ള പശു കിടാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി അതിക്രൂരമായി സാമൂഹിക വിരുദ്ധർ കൊലപ്പെടുത്തി.ഇന്ന് പുലർച്ചെ 3 മണിയോടെ തൊഴുത്തിൽ നിന്നിരുന്ന പശുക്കിടാവിനെയാണ് സാമൂഹിക ദ്രോഹികൾ അഴിച്ചു കൊണ്ടു പോയി അതിക്രൂരമായി കൊല ചെയ്തത്.ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായം ഉള്ള പശു കിടാവിനെയാണ് ഒരു കിലോമീറ്റർ മാറി ചെറുകുന്ന് വയലിലെ കമുകിൻ തോട്ടത്തിൽ കയറിട്ട് കൈയ്യും കാലും കഴുത്തും മുറുക്കി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കി കൊല ചെയ്തത്.

പുതാടി ചെറുകുന്ന് കൊവള കോളനിയിലെ പതയ എന്ന വീട്ടമ്മയുടെ ഒരു വയസ്സ് പ്രായം ഉള്ള പശു കിടാവിനെയാണ് ഇതിന് സമീപം ഒരു കിലോമീറ്റർ മാറി ചെറുകുന്ന് വയലിലെ കമുകിൻ തോട്ടത്തിൽ കയറിട്ട് കൈയ്യും കാലും കഴുത്തും മുറുക്കി പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കി കൊല ഇന്ന് രാവിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശു കിടാവിനെ കാണാതെ വന്നതിന് തുടർന്ന് വീട്ടുകാർ നടത്തിയ അന്യോഷണത്തിന് ഒടുവിലാണ് സമീപത്ത് കുറച്ച് മാറി കമുകിൻ തോട്ടത്തിൽ കയറിട്ട് വരിഞ് മുറുക്കി ശ്വാസം മുട്ടി ചത്ത നിലയിൽ പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത് . വിവരമറിഞ്ഞ് ജനപ്രതിനിധികളും പോലീസും നാട്ടുകാരും സ്ഥലത്ത് എത്തി . ഇതിന് മുൻപും സമാന രീതിയിൽ പരിസര പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് കേണിച്ചിറ പോലീസ്കേസ്സെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button