LOCAL NEWS

“വയറെരിയാതിരിക്കാനും മിഴി നിറയാതിരിക്കാനും” ഡി വൈ എഫ് ഐ പൊതിച്ചോറുമായി

 

കൊയിലാണ്ടി: “വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം” എന്ന തലക്കുറി യോടെ കൊയിലാണ്ടിതാലൂക്ക് ആശുപത്രിയിൽ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി നടത്തിവരുന്ന ഭക്ഷണവിതരണം 1000 ദിവസം പൂർത്തിയായി. ആയിരം ദിവസം പൂർത്തിയായ ദിനത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഭക്ഷണം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി പി ബബീഷ് എന്നിവരും സന്നിഹിതരായി.

ബ്ലോക്ക് പ്രസിഡന്റ് കെ കെ സതീഷ് ബാബു അധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി ട്രഷറർ പി വി അനുഷ,
ജോയിന്റ് സെക്രട്ടറിമാരായ സി കെ ദിനൂപ്, സി ബിജോയ് വൈസ് പ്രസിഡന്റ്മാരായ റിബിൻകൃഷ്ണ, ടി കെ പ്രദീപ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്കിലെ വിവിധ യൂനിറ്റുകളിൽ നിന്നായി നൂറുകണക്കിന് യുവതീ യുവാക്ക
ളാണ് 1000 ദിവസവും ഭക്ഷണവിതരണത്തിനായി ആശുപത്രിയിൽ എത്തിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button