KOYILANDILOCAL NEWS
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങൾക്ക് കട്ടിൽ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ വിതരണോത്ഘാടനം ചെയ്തു.
8 ലക്ഷം രൂപയോളം വകയിരുത്തി 185 വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ഷീല എം, പഞ്ചായത്ത് അംഗങ്ങൾ ആയ സുധ കെ, വിജയൻ കണ്ണഞ്ചേരി,ശബ്ന ഉമ്മാരിയിൽ,ഐ സി ഡി എസ് സൂപ്പർ വൈസർ രമ്യ തുടങ്ങിയവർ സന്നിഹിതരായി.
Comments