KOYILANDILOCAL NEWS
‘വര്‍ണ്ണം 19’ സംഘടിപ്പിച്ചു
കൊയിലാണ്ടി: ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണം 19 സംഘടിപ്പിച്ചു. താലൂക്ക് തലത്തില്‍ എല്‍.കെ.ജി, യു.കെ.ജി, എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായി ക്രയോണ്‍, ജലച്ഛായ, ചിത്രരചന മത്സരങ്ങളാണ് വര്‍ണ്ണം പരിപാടിയില്‍ നടന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായ പരിപാടി ആര്‍ട്ടിസ്റ്റ് ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഇ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണന്‍, ഡോ.ഗോപിനാഥ്, ഡോ. സി.കെ.മനോജ്, ഒ.കെ.ബാലകൃഷ്ണന്‍, സി.കെ.ലാലു, കോമളം രാധാകൃഷ്ണന്‍, ഹൈമാവതിചന്ദ്രന്‍, ഇ.എസ്.ജതീഷ് ബാബു എന്നിവര്‍ സംസാരിച്ചു
Comments