KERALA
വരൾച്ച; ചെന്നൈയിലേക്ക് വെള്ളവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു
കടുത്ത വരൾച്ച തുടരുന്ന ചെന്നൈ നഗരത്തിലേക്ക് ശുദ്ധജലവുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു.ജോലാർപേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെയാണ് 25 ലക്ഷം ലിറ്റർ വെള്ളവുമായി ട്രെയിൻ യാത്ര തിരിച്ചത്.50 വാഗണുകളാണ് ട്രെയിനിലുള്ളത്. ചെന്നൈയിലെ വില്ലിവാക്കം റെയിൽവേ സ്റ്റേഷനിലാണ് വെള്ളവുമായി ട്രെയിനെത്തുക. റെയിൽവേ സ്റ്റേഷനിൽ നിന്നും പൈപ്പ് ലൈൻ വഴി വെള്ളം പമ്പിങ് സ്റ്റേഷനിലെത്തിക്കും.
Comments