LOCAL NEWS
വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാണിമേലിൽ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ
നാദാപുരം: വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാണിമേലിൽ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ. വാണിമേൽ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയിൽ കുമാര(52)നെയാണ് വളയം എസ്.ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐയുടെ നേതൃത്വത്തിൽ കൊല്ലപ്പണിക്കാരന്റെ ആലയിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെ നടത്തിയ പരിശോധനയിലാണ് പണിതീർത്ത് സൂക്ഷിച്ച നിലയിൽ മൂർച്ചയേറിയതും, മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയിൽ തീർത്തതുമായ 84 സെന്റി മീറ്റർ നീളവും, ഒന്നേ മുക്കാൽ ഇഞ്ച് വീതിയും ഉള്ള വാളുകൾ പിടികൂടിയത്. നാദാപുരം ഡിവൈ.എസ്. പി ടി.പി ജേക്കബ്, സി.ഐ എ .അജീഷ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി
Comments