KOYILANDILOCAL NEWS
വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച അനുമോദന സായാഹ്നം ഉദ്ഘാടനം ചെയ്തു
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ അനുമോദന സായാഹ്നം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം എം രവീന്ദ്രൻ എൽ എസ് എസ്, യു എസ് എസ് വിജയിക്കൾക്കുള്ള ഉപഹാരങ്ങൾ നൽകി. ഗ്രന്ഥാലയത്തിൻ്റെ പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മാലത്ത് സുരേഷ്, ഡെലീഷ് ബി, രക്ഷിതാക്കളുടെ പ്രതിനിധി പി കെ മനോജ്, ബാലവേദി പ്രതിനിധി ആർണവ് വി ഡെലീഷ്, സഫീറ കാര്യാത്ത്, ഷൈമ കെ കെ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും റയീസ് കുഴുമ്പിൽ നന്ദിയും പറഞ്ഞു. വിവിധ വിദ്യാർത്ഥികൾ കവിതകളും ഗാനവും അവതരിപ്പിച്ചു.
Comments