KOYILANDILOCAL NEWS

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന സ്വാതന്ത്ര്യജ്വാല പരിപാടി സമാപിച്ചു

കീഴരിയൂരിൽ സേവനത്തിൻ്റെ 67 വർഷം പിന്നിട്ട വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന സ്വാതന്ത്ര്യജ്വാല പരിപാടി സമാപിച്ചു. സമാപന സമ്മേളനം കവിയും പ്രഭാഷകനുമായ മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.  ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു മുഖ്യാതിഥി ആയി.

ഏഴ് ദിവസങ്ങളിലായി അംഗൻവാടി കുഞ്ഞുങ്ങൾ, സ്ക്കൂൾ വിദ്യാർത്ഥികൾ, വനിതകൾ എന്നിവർക്കായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. എല്‍ പി  സ്ക്കൂൾ തലത്തിൽ ഓവറോൾ വിജയികളായ കണ്ണോത്ത് യു പി സ്ക്കൂളിന് എം കുമാരൻ മാസ്റ്റർ സ്മാരക ഷീൽഡും യു പി സ്കൂൾ തലത്തിൽ ഓവറോൾ വിജയികളായ നടുവത്തൂർ യു പി സ്ക്കൂളിന് മാലത്ത് നാരായണൻ മാസ്റ്റർ സ്മാരക ഷീൽഡും വിതരണം ചെയ്തു. വിജയികളായ വിദ്യാർത്ഥികൾക്കും മുഴുവൻ പങ്കാളികൾക്കും ഉപഹാരങ്ങൾ നൽകി.

എസ് കെ. പൊറ്റക്കാട്  കഥാപുരസ്ക്കാരം നേടിയ അനൂജ് റാമിനും കുറുംകവിതാ മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ റിയാസ് കാനോത്ത്, രണ്ടാം സ്ഥാനം നേടിയ ധീരജ് ഗോപാലിനും മോഹനൻ നടുവത്തൂർ ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഐ സജീവൻ, ഗ്രാമപഞ്ചായത്ത് അംഗം എം സുരേഷ്, പി ശ്രീജിത്ത്, ഐ ശ്രീനിവാസൻ, വി പി സദാനന്ദൻ, റയീസ് കുഴുമ്പിൽ, ഇ എം നാരായണൻ, ലിനേഷ് ചെന്താര, ഡെലീഷ് ബി, സഫീറ കാര്യാത്ത്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഗീതശില്പവും ദേശഭക്തിഗാനാർച്ചനയും കലാപരിപാടികളും നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button