KERALAMAIN HEADLINES
വായനദിന പക്ഷാചരണത്തിന് ഇന്ന് തുടക്കം
ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ് പി എൻ. പണിക്കരുടെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന് ജില്ലയില്‍ ഇന്ന് (ജൂൺ 19) തുടക്കമാകും. ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി വീരാൻ കുട്ടി വായനാദിന അനുസ്മരണ സന്ദേശം നൽകും.
ജില്ലാ ആർ ഡി ഡി ഡോ. പി എം അനിൽ, വി എച്ച് എസ് ഇ എ ഡി ശെൽവമണി, ഡയറ്റ് പ്രിൻസിപ്പാൾ വി വി പ്രേമരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, എസ് എസ് കെ ജില്ലാ കോ- ഓർഡിനേറ്റർ അബ്ദുൽ ഹക്കീം, കൈറ്റ് കോ- ഓർഡിനേറ്റർ പ്രിയ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അഡ്വ. പി എൻ ഉദയ ബാനു, പിഎൻ.പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. എം. രാജൻ, ഉപജില്ലാ വദ്യാഭ്യാസ ഓഫീസർ എം. ജയകൃഷ്ണൻ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ഷൈനി ജോസഫ് എന്നിവർ സംസാരിക്കും.
ജൂലൈ 18 വരെ നടത്തുന്ന വായനദിന പക്ഷാചരണത്തിൻ്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും.ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പക്ഷാചരണം നടത്തുന്നത്.
Comments