CALICUTDISTRICT NEWS
വായന മനുഷ്യ മനസ്സില്‍ നന്മ വളര്‍ത്തും- മന്ത്രി എ.കെ ശശീന്ദ്രന്‍
മനുഷ്യമനസ്സില്‍ നന്മ വളര്‍ത്താനുള്ള മികച്ച മാര്‍ഗ്ഗമാണ് വായനെയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മാറുന്ന സാമൂഹ്യ പശ്ചാത്തലത്തില്‍ കുട്ടികളില്‍ വായനാശീലം വളര്‍ത്തേണ്ടതുണ്ട്. സ്‌കൂളുകള്‍ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. പടിഞ്ഞാറ്റുമുറി ഗവണ്മെന്റ് യൂ പി സ്‌കൂളിലെ അക്ഷര ദീപം ലൈബ്രറി ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂളിലെ മികച്ച ലൈബ്രറി പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനാണ് 5000 രൂപയുടെ പുസ്തകൂപ്പണ്‍ സ്‌കൂളിന് നല്‍കിയത്. അക്ഷരമുറ്റം എന്ന പേരില്‍ ഗൃഹ ലൈബ്രറി പദ്ധതിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച ഗ്രീന്‍ ക്ലാസ്സിനുള്ള ഉപഹാരവും വായനക്കാര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു
കക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേലാല്‍ മോഹനന്‍ അധ്യക്ഷനായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ശോഭീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ തങ്കമണി, ഇ.എം ഗിരീഷ്‌കുമാര്‍, കൈതമോളി മോഹനന്‍, ചേളന്നൂര്‍ ബി.ആര്‍.സി ട്രെയിനര്‍ ഗിരീഷ് കെ, സീനിയര്‍ അസിസ്റ്റന്റ് ടി.എം പ്രേമലത, സ്റ്റാഫ് സെക്രെട്ടറി എ.സുധാകരന്‍, മദര്‍ പി.ടി.എ ചെയര്‍പേഴ്സണ്‍ സിന്ധു ജയന്‍, സ്‌കൂള്‍ ലീഡര്‍ അല്‍ഷിദാന്‍ എസ്.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments