KERALA
വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, പ്രതികള്‍ക്ക് നോട്ടീസ് അയച്ചു
![](https://calicutpost.com/wp-content/uploads/2019/11/image-1-300x169.jpg)
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
വാളയാര്‍ കേസില്‍ തുടരന്വേഷണം വേണം, പുനര്‍വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഇന്ന് അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
പ്രതികള്‍ക്ക് അയച്ച നോട്ടീസില്‍ മറുപടി ലഭിച്ച ശേഷം ഹൈക്കോടതി തുടര്‍നടപടി സ്വീകരിക്കും. വിഷയത്തിലെ സര്‍ക്കാര്‍ വാദവും കോടതി കേള്‍ക്കും.
Comments