KOYILANDILOCAL NEWS

കൊയിലാണ്ടിയിൽ രക്ഷാപ്രവർത്തന പരിശീലന പരിപാടി ആപദ് മിത്ര ഉദ്ഘാടനം ചെയ്തു

രക്ഷാപ്രവർത്തന പരിശീലന പരിപാടിയായ ആപദ് മിത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻറ് സംയുക്തമായി നടത്തുന്ന ആപദ് മിത്ര കൊയിലാണ്ടി സ്റ്റേഷനിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മേഖലയിലെ സിവില്‍ ഡിഫെന്‍സ് വളണ്ടിയർമാര്‍ക്കും സന്നദ്ധ പ്രവർത്തകർക്കുo ഉള്ള ട്രെയിനിംഗ് പരിപാടിയിൽ അപകടങ്ങൾ ഉണ്ടാവുമ്പൊഴും ദുരന്തനിവാരണ പ്രവർത്തനo നടത്തുമ്പോഴും കാര്യക്ഷമമായി എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താo എന്ന് പരിശീലനം നൽകുകയാണ് ആപദ് മിത്രയുടെ ലക്ഷ്യം.

 

സിവിൽ ഡിഫൻസ് വളണ്ടിയർമാരടക്കം അറുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. ഇനിയുള്ള അഞ്ചു ദിവസങ്ങളിലും തുടർ പരിശീലനം നൽകും. ഈ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നവർ മികച്ചൊരു രക്ഷാപ്രവർത്തകർ ആയിമാറട്ടെ എന്ന് ബ്ലോക്ക് പ്രസിഡന്റ് ആശംസ നേർന്നു. സ്റ്റേഷൻ ഓഫീസർ സി പി ആനന്തന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ വിജിത്ത് കുമാർ, പ്രദീപ്, ഷിജു ടി പി, നിധിൻരാജ്, സനിൽരാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button