KOYILANDILOCAL NEWS
വാഹനാപകടത്തിൽ മേപ്പയ്യൂർ ജി വി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി മരണപ്പെട്ടു
വാഹനാപകടത്തിൽ മേപ്പയ്യൂർ ജി വി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി മരണപ്പെട്ടു.മേപ്പയ്യൂർ രയരോത്ത് മീത്തൽ ബാബുവിൻ്റെ മകൻ അമൽ കൃഷ്ണ ( 1 7 ) ആണ് അപകടത്തിൽ പെട്ടത്. രാവിലെ 6 മണിക്ക് നെല്ല്യാടി റോഡിൽ മേപ്പയ്യൂർ പാലിയേറ്റീവ് സെൻ്ററിന് മുന്നിൽ വെച്ച് അമൽ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാട്ടുകാർ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർത്ഥിയുടെ മരണം കാരണം മേപ്പയ്യൂർ ജി വി എച്ച് എസ് എസിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ഐ ടി പരീക്ഷയും മറ്റ് സ്പെഷ്യൽ ക്ലാസുകളും മാറ്റിവെച്ചതായും പ്രിൻസിപ്പാൾ അറിയിച്ചു.
Comments