‘വാഹനീയം 2022’ മോട്ടോര്‍ വാഹന പരാതി അദാലത്ത്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കുന്നു. ‘വാഹനീയം 2022’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് 21.05.2022 തിയ്യതി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ കോഴിക്കോട് വെച്ച് നടക്കും. ദീര്‍ഘ കാലമായി തീര്‍പ്പാകെ കിടക്കുന്ന അപേക്ഷകള്‍ ചെക്ക് റിപ്പോര്‍ട്ടുകള്‍ ഉപയോഗ ശൂന്യമായ വാഹനങ്ങളുടെ ആര്‍ സി ക്യാന്‍സലേഷന്‍, ഡ്രൈവിംഗ് ലൈസന്‍സിന്‍മേല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട കേസുകള്‍, നികുതി സംബന്ധമായ വിഷയങ്ങള്‍ മുതലായവയെല്ലാം അദാലത്തില്‍ പരിഗണിക്കുന്നതാണ്. കൂടാതെ ഉടമസ്ഥന്‍ കൈപ്പറ്റാതെ ഓഫീസില്‍ മടങ്ങിവന്ന ആര്‍ സി ലൈസന്‍സ് എന്നിവ തിരിച്ചറിയല്‍ രേഖയുമായി വരുന്ന ഉടമസ്ഥര്‍ക്ക് വിതരണം ചെയ്യും.
കൊയിലാണ്ടി സബ് ആര്‍ ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ മെയ് 16 നകം കൊയിലാണ്ടി സബ് ആര്‍ ടി ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖാന്തരമോ അറിയിക്കണമെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 04962623215