CALICUTMAIN HEADLINES
വാഹന്‍ സോഫ്റ്റ്‌വെയര്‍ ; വാഹന ഉടമകള്‍ 27 നകം സ്ഥിരം രജിസ്ട്രേഷന്‍ നേടണം
സംസ്ഥാനത്തു പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും ഒരു മാസത്തിനകം പൂര്‍ണ്ണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സോഫ്റ്റ്വെയറായ ‘വാഹന്‍’ മുഖേന നടപ്പാക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും, സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും കഴിഞ്ഞ ഏപ്രില്‍ മുതലാണ് വാഹന്‍ ഉപയോഗിച്ചു തുടങ്ങിയത്. പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് വെബില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ അപേക്ഷകര്‍ ഇനിയും സ്ഥിരം രജിസ്‌ട്രേഷന്‍ നേടിയിട്ടില്ലെങ്കില്‍ ആഗസ്ത് 27-നു മുന്‍പ് നേടണമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇതിനു ശേഷം സ്ഥിരം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്കു സാധുത ഉണ്ടാകില്ല.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ട് മൂവ് ഡാറ്റ വാഹനിലേക്കു മാറ്റുന്നതിനാല്‍ എല്ലാ സീരീസുകളിലെയും രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 500 വരെയുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും ആഗസ്ത് 27 മുതല്‍ നിര്‍ത്തിവയ്ക്കും. അതിനാല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും. ഈ സേവനങ്ങള്‍ സെപ്റ്റംബര്‍ 16 നു ശേഷം ‘വാഹന്‍’ പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Comments