LOCAL NEWS
വാഹന പരിശോധന നടത്തി – 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കൊയിലാണ്ടി, പയ്യോളി മേഖലകളില്‍ ഓട്ടോറിക്ഷകളുടെ സ്റ്റേജ് ക്യാരേജ് സര്‍വ്വീസ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ മേഖലയില്‍ നിന്നും സ്വകാര്യ ബസ്സുകളുടെ സമയത്തിന് തൊട്ടുമുന്‍പിലും, പിറകെയും ഓട്ടോറിക്ഷകള്‍ അനധികൃത ചാര്‍ജ്ജ് ഈടാക്കി സര്‍വ്വീസ് നടത്തി ബസ് മേഖലയ്ക്ക് ഒട്ടനവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി വ്യാപകമായ പരാതി ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. കൊയിലാണ്ടി , പയ്യോളി കൂടാതെ താമരശ്ശേരി ഭാഗത്തും വാഹന പരിശോധന നടത്തി. കോഴിക്കോട് സിറ്റിയില്‍ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ടാക്‌സ് അടയ്ക്കാതെ സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് കോഴിക്കോട്, വടകര ഓഫീസില്‍ നിന്നുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, സേഫ് കേരളയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊയിലാണ്ടിയില്‍ അജില്‍ കുമാര്‍, സനല്‍ വി മണപ്പള്ളി എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, ഇവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളും, കോഴിക്കോട് അനൂപ് മോഹന്റെ നേതൃത്വത്തിലും, താമരശ്ശേരി അടിവാരം ഭാഗത്ത് അജിത്ത് കുമാര്‍, ദിനേഷ് കീര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുമാണ് വാഹന പരിശോധന നടന്നത്. ആകെ 78 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Comments