LOCAL NEWS
വിടരും മുൻപേ വാടാതിരിക്കാൻ ; ലഹരിക്കെതിരെ നൊച്ചാട്
കൈതക്കൽ: കേരള സമൂഹത്തെ ആശങ്കയിലാഴ്തിക്കൊണ്ട് കൗമാരക്കാരിലും യുവാക്കളിലും ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി”വിടരും മുൻപേ വാടാതിരിക്കാൻ ” ‘ ലഹരിക്കെതിരെ നൊച്ചാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 5,6 വാർഡുകളിലെ ജനകീയ കൂട്ടായ്മയുടെ മനുഷ്യച്ചങ്ങല കൈതക്കലിൽ നടന്നു. എക്സെസ് ഇൻസ്പക്ടർ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് മെമ്പർ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു.കെ.കെ മൂസ പ്രതിഞ്ജ ചെല്ലിക്കൊടുത്തു.അഞ്ചാം വാർഡ് മെമ്പർ സിന്ധു, കെ.കെ രാജൻ, ടി. സന്തോഷ്, ഇ.ടി സോമൻ, ബാലൻ കുളങ്ങര, സുഭാഷ്, സംസാരിച്ചു.രണ്ടുവാർഡുകളിൽ നിന്നും ഒട്ടേറെ സ്ത്രീകളും പുരുഷൻമാരും കുട്ടികളും ചങ്ങലയിൽ കണ്ണികളായി.
Comments