വിദ്യാഭ്യാസരംഗത്തെ ഉന്നത വിജയികളെയും കലാപ്രതിഭകളെയും അനുമോദിച്ചു
അരിക്കുളം മണ്ഡലം141 ആം ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാ ഭ്യാസരംഗത്തെ ഉന്നത വിജയികളെയും കലാപ്രതിഭകളെയും അനുമോദിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ 15 ൽ അധികം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. നാല്പതിരണ്ടു വർഷം അങ്കണവാടി ടീച്ചർ ആയി ജോലി ചെയ്ത് വിരമിച്ച രാധ ടീച്ചർക്കും കമ്മറ്റി ഉപഹാരം കൈമാറി ആദരിച്ചു.
പുതുതായി ചാർജെടുത്ത ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി എന്നിവർക്ക് ബൂത്ത് കമ്മറ്റി സ്വീകരണം നൽകി. രാമചന്ദ്രൻ പുളിയത്തിങ്കൽ ഷാൾ അണിയിച്ചു,കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി മുഖ്യാതിഥി ആയി.
.ബൂത്ത് പ്രസിഡന്റ് തങ്കമണി ദീപലായം അധ്യക്ഷത വഹിച്ച ചടങ്ങിൽ,വാർഡ് മെമ്പർ മാരായ കെ.ബിനി, ശ്യാമള ഇടപ്പള്ളി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം രാധ ടീച്ചർ, ശ്രീധരൻ കണ്ണമ്പത്ത്,സി എം ജനാർദ്ദനൻ മാസ്റ്റർ, പി,സതീദേവി, ലത പൊറ്റയിൽ, ബീന വരിമ്പിചേരി, എം.രാമാനന്ദൻ മാസ്റ്റർ,കാസിം മാവട്ട്, മുരളീധരൻ നീലാംബരി, ടി എം പ്രതാപചന്ദ്രൻ, സുമേഷ് സുധർമൻ, പുരു ഷോത്തൻ നാരായണ മംഗലം,ശശിന്ദ്രൻ പുളിയത്തിങ്കൾ എന്നിവർ പ്രസംഗിച്ചു.