CALICUT
വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം സെപ്തംബര്‍ രണ്ടിന്
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം സെപ്തംബര്‍ രണ്ടിന് ടൗണ്‍ഹാളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡിനായി 299 വിദ്യാര്‍ത്ഥികളെയും കായിക തലത്തിലുളള അവാര്‍ഡിനായി 18 കുട്ടികളെയും ഉള്‍പ്പെടെ 317 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ തലത്തില്‍ 12,53,000 രൂപയും (പന്ത്രണ്ടുലക്ഷത്തി അന്‍പത്തിമൂവ്വായിരം രൂപയും), കായിക തലത്തില്‍ 1,01,000 രൂപയും (ഒരുലക്ഷത്തി ആയിരം രൂപയും) വിതരണം ചെയ്യും. പരിപാടിയോടനുബന്ധിച്ച് മത്സ്യബന്ധനത്തിനിടെ നടന്ന അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ പ്രമുഖ മത്സ്യതൊഴിലാളികളെ ആദരിക്കും. കൂടാതെ അപകട മരണം സംഭവിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്ന് പേര്‍ക്ക് 30 ലക്ഷം രൂപയുടെ ആനുകൂല്യവും വിതരണം ചെയ്യും.
Comments