CRIME

ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ

ഇടുക്കി ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച കേസിൽ മരണംവരെ തടവാണ് ശിക്ഷ. മറ്റുകേസുകളിലായി 92 വർഷം തടവും വിധിച്ചിട്ടുണ്ട്.

xxxxxxxx
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മാതൃസഹോദരിയുടെ ഭർത്താവാണ് കേസിലെ പ്രതി. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.
കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

ആറുവയസ്സുകാരനെയും മാതാവിനെയും ആക്രമിച്ചപ്പോൾ 14 വയസ്സുകാരിയും മുത്തശ്ശിയും സമീപത്തെ മറ്റൊരു ഷെഡ്ഡിലായിരുന്നു താമസം. ഇവിടെയെത്തിയ പ്രതി ഇവരെയും ആക്രമിച്ചു. തുടർന്ന് 14 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് ചോരയിൽകുളിച്ചുകിടക്കുന്ന ആറുവയസ്സുകാരനെയും മാതാവിനെയും കാണിച്ചുകൊടുത്തു. പിന്നീട് പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും
ഭീഷണിപ്പെടുത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button