കൊയിലാണ്ടി പൊയിൽകാവ് വാഹനാപകടത്തിൽ 2 പേർ മരിച്ചു.
കൊയിലാണ്ടി: ഇന്ന് (വെള്ളി) പുലർച്ചെ 12 30 ഓടുകൂടി പൊയിൽകാവിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ചെങ്കല്ലുമായി കോഴക്കോട് ഭാഗത്തേക്ക് പോകുന്ന മഹിന്ദ്ര പിക്കപ്പ് വാനും വടകര ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. തലമുണ്ട വലിയവളപ്പിൽ രാജൻ്റെ മകൻ നിജീഷ് (36), ചക്കരകല്ല് യെച്ചുർ ഹൗസിൽ ശശിയുടെ മകൻ ശരത്ത് (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ചക്കരക്കല്ല് നൈവികയിൽ രാഘവൻ്റെ മകൻ സജിത്ത്, ലോറി ഡ്രൈവർ മലപ്പുറം തടവണ്ണപ്പാറ തറക്കണ്ടത്തിൽ സാദിഖ് എന്നിവർക് പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയശേഷമാണ് കാറിൽ കുടുങ്ങിക്കിടന്ന മൂന്നുപേരെ പുറത്തെടുത്തു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. റോഡിൽ ഒഴുകിപ്പരന്ന ഓയിലും ഡീസലും സേന വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷമാണ് വാഹനഗതാഗതം പുനരാരംഭിച്ചത്. രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.