വിദ്യാർത്ഥിനിക്കു നേരെ ചൂരല്‍ പ്രയോഗം. മദ്രസ അദ്ധ്യാപകനെതിരെ കേസ്
എട്ട് വയസുകാരിയെ മദ്രസ അധ്യാപകൻ്റെ ക്രൂരമായി മർദ്ദിച്ചു. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് സ്വദേശിയായ കുട്ടിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. വിദ്യാർഥിനി കരഞ്ഞു കൊണ്ട് വീട്ടിൽ എത്തിയപ്പോഴാണ് മുതിർന്നവരുടെ ശ്രദ്ധയിൽ പെടുന്നത്.
കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകൾ വ്യക്തമാണ്. നിലമ്പൂര്‍ പൊലീസ് കേസെടുത്തു. ചുരല്‍ ഉപയോഗിച്ചാണ് മര്‍ദിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.
മദ്രസ അധ്യാപകനായ റഫീഖിനെതിരെയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് കേസായത് അറിഞ്ഞതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്.
ഖുര്‍ആന്‍ പാഠങ്ങള്‍ പഠിച്ചില്ല എന്ന പേരുപറഞ്ഞാണ് അധ്യാപകന്‍ മര്‍ദിച്ചതെന്ന് കുട്ടി തന്നെ അധ്യാപകന്റെ പേരെടുത്ത് പറയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. കാലില്‍ അടിയേറ്റ പാടുകളും വ്യക്തമാണ്. കുട്ടികളെ നേരത്തെയും റഫീഖ് മര്‍ദിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
എന്നാൽ ഇത്തരത്തിൽ പെരുമാറ്റ വൈകല്യമുള്ള അധ്യാപകനെ നിയമച്ച സാഹചര്യം വ്യക്തമല്ല. സ്വഭാവികമായും മദ്രസകൾ ഏതെങ്കിലും കമ്മിറ്റികൾക്ക് കീഴിലാവും. കുട്ടികളെ ഏതെങ്കിലും തരത്തിൽ മർദ്ദിക്കുന്നത് നിയമ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത് ശ്രദ്ധയിൽ പെട്ടിട്ടും ഇത്തരം അധ്യാപകനെ തുടരാൻ അനുവദിച്ചവരും കേസിൻ്റെ പരിധിയിൽ വരുന്ന സംവിധാനം ആവശ്യമാണെന്ന് രക്ഷിതാക്കൾ പറയുന്നു.