DISTRICT NEWS
വിദ്യാർഥിനി ബസിൽനിന്ന് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ബുധനാഴ്ച വൈകിട്ടാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി മലപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ഡിലൈറ്റ് ബസിൽനിന്ന് തെറിച്ചുവീണത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ എംവിഐ പ്രമോദ് ശങ്കർ കക്കാട്ട് വച്ച് ബസ് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിയമ നടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തു.
Comments