KERALA
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തെരുവുനായ കടിച്ചു

സംസ്ഥാനത്ത് ഇന്നും മറ്റു സ്ഥലങ്ങളിലും തെരുവുനായ ആക്രമണമുണ്ടായി. ആലുവ നെടുവന്നൂരിൽ റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുകയായിരുന്ന ഹനീഫയെ തെരുവുനായ ആക്രമിച്ചു. ഇതേ സ്ഥലത്തു വച്ച് രാവിലെ 6 മണിയോടെ ജോർജ് എന്നയാളെയും നായ കടിച്ചു.പാലക്കാട് ഒറ്റപ്പാലത്ത് മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർഥിക്കു നേരെയും തെരുവുനായയുടെ ആക്രമണം ഉണ്ടായി. തെരുവുനായ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുമ്പിൽ പിറവം നഗരസഭാ കൗൺസിലർ ശയന പ്രദക്ഷിണം നടത്തി.
Comments