KERALA
വിനോയ് ചന്ദ്രൻ നിരവധി അദ്ധ്യാപികമാരെ വലയിലാക്കാൻ ശ്രമിച്ചു; നിർണായക തെളിവുകൾ മൊബൈലിൽ നിന്ന് കണ്ടെടുത്തു
കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ തകരാർ പരിഹരിച്ചതിന് പ്രത്യുപകാരമായി അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ഗെയിൻ പിഎഫ് (ഗവൺമെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷൻസ്) സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ കൂടുതൽ തെളിവുകൾ. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അദ്ധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇയാളുടെ ഫോണിൽ നിന്ന് വിജിലൻസിന് ലഭിച്ചു. പ്രതി വിനോയ് നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായുള്ള ചാറ്റുകള്‍ കണ്ടെത്തി.
നിരവധി അശ്ലീല ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഗവണ്മെന്റ് എയിഡഡ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊവിഡന്റ് ഫണ്ട് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാള്‍ മുതലെടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Comments