വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം; യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് പോലീസ് നോട്ടീസ്
കോഴിക്കോട്: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധം നടത്തിയ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി പി ദുല്‍ഖിഫിലിന് പോലീസ് നോട്ടീസ്. ചോദ്യം ചെയ്യലിനു വേണ്ടി 13-ാം തീയതി തിരുവനന്തപുരത്ത് ഹാജരാവാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
യൂത്ത്‌കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിമാനപ്രതിഷേധ ചര്‍ച്ച നടന്നത്. വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡിന്റ് ശബരിനാഥിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ വാട്‌സ്ആപ്പ് ചാറ്റ് മുന്‍നിര്‍ത്തിയാണ് ദുല്‍ഖിഫിലിനോടും ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
![](https://calicutpost.com/wp-content/uploads/2022/08/WhatsApp-Image-2022-08-04-at-5.12.16-PM-1.jpeg)
പുറത്തുവന്ന ചാറ്റിൽ ‘ഈ സമരം പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കു’മെന്ന് ദുല്‍ഖിഫില്‍ പറയുന്നുണ്ട്. ഇതാണ് ചോദ്യംചെയ്യലിന് വഴിവെച്ചത്. നോട്ടീസ് കൈപ്പറ്റിയതായി ദുല്‍ഖിഫില്‍ സ്ഥിരീകരിച്ചു. എന്നാല്‍ 13-ാം തീയതി ഹാജരാവാന്‍ അസൗകര്യമുണ്ടെന്നും ദിവസം നീട്ടി ചോദിക്കുമെന്നും ദുല്‍ഖിഫില്‍ പറഞ്ഞു.