വിയ്യൂരിലെ വീട്ടിൽ വൻ ചൂതാട്ടവും വ്യാജമദ്യ നിർമ്മാണവും. പ്രതികൾ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ
കൊയിലാണ്ടി: കൊയിലാണ്ടി വിയ്യൂരിൽ വൻ ചീട്ടുകളി സംഘത്തെ പിടികൂടി. വിയ്യൂർ രാമതെരു ബാലവിഹാർ വീട്ടിൽ വെച്ചായിരുന്നു ചൂതാട്ടം നടന്നിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. 12 പേരെ സംഭവ സ്ഥലത്ത് വെച്ച് പിടികൂടി. ഇവരിൽ നിന്ന് 3,63, 050 രൂപയും പിടികൂടിയിട്ടുണ്ട്. വീടിൻ്റെ മുകൾ നിലയിൽ തയ്യാറാക്കി വെച്ചിരുന്ന 45 ലിറ്ററോളം വാഷും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്. വീട്ടുടമസ്ഥനായ പ്രബീഷിനെ അറസ്റ്റ് ചെയ്തതായി സി ഐ സുനിൽകുമാർ അറിയിച്ചു. ഇദ്ദേഹത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എസ് ഐമാരായ എം എൻ അനൂപ്, രഘു, എ എസ് ഐ,അഷറഫ്, സി പി ഒ, സി നുരാജ്, ഷെറിൻ രാജ്, അജയ് രാജ്, തുടങ്ങിയവർ സുനിൽ കുമാറിനൊപ്പം റെയ്ഡിൽ പങ്കെടുത്തു. എസ് ഐമാരായ എൻ ബാബുരാജ്, പി.ഗിരിഷ് കുമാർ എന്നിവരാണ് കേസ് തുടരന്വേഷണം നടത്തുന്നത്.