KOYILANDILOCAL NEWS
വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രോത്സവം കൊടിയേറി
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പ് ഇല്ലത്ത് കുബേരൻ സോമയാജിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കരിമരുന്ന് പ്രയോഗം, വൈകീട്ട് മാങ്കുറിശ്ശി മണികണ്oൻ്റെ (പാലക്കാട്) തായമ്പക എന്നിവ നടന്നു.
മാർച്ച് മൂന്നിന് വ്യാഴാഴ്ച മനു പ്രസാദ് വയനാട് & കലാമണ്ഡലം അരുൺ ക്യഷ്ണമാരാർ എന്നിവരുടെ തായമ്പക, നാലാം തീയതി കോട്ടപ്പുറം കുട വരവ്, സദനം രാജേഷ് തിരുവള്ളൂരിൻ്റെ തായമ്പക, മുല്ലക്കാൻ പാട്ടിന് എഴുന്നള്ളിപ്പ്, കലാമണ്ഡലം ശിവദാസ് മാരാരുടെ പാണ്ടിമേളം, തേങ്ങ ഏറും പാട്ടും, അഞ്ചാം തീയതി ക്ഷേത്ര കലാലയം പുന്നശ്ശേരി അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകീട്ട് കണലാടി വരവ്, ചൊവ്വല്ലൂർ മോഹന വാര്യരുടെ തായമ്പക, ആറാം തീയതി ഞായറാഴ്ച ഉത്സവത്തിൻ്റെ പ്രധാന ദിവസം കാലത്ത് മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നും വരവുകൾ, വൈകീട്ട് തിരുവായുധം വരവ്, ഭഗവതി തിറ, തിടമ്പ് വരവ്, ആൽത്തറ വരവ്, പൊതുജന കാഴ്ചവരവ്, തണ്ടാൻ വരവ്, കമമാളരുടെ വരവ്, പരദേവതക്ക് നടത്തിറ, കരിമരുന്ന് പ്രയോഗം, പരദേവതക്ക് വെള്ളാട്ട്, വേളിത്തിരി വെക്കൽ, പരദേവത തിറ, കനൽ നിവേദ്യം, ഭഗവതി തിറ, ചാമുണ്ഡി തിറ, കനലാട്ടം, ഉത്സവത്തിൻ്റെ അവസാന ദിവസം ഏഴാം തീയതി മലക്കളി, ആറാട്ടിനെഴുന്നള്ളത്ത്, തുടർന്ന് തൃപ്രയാർ അനിയൻമാരാരുടെ മേളപ്രമാണത്തിൽ താളത്തിൽ മാരായമംഗലം രാജീവും കുഴലിൽ കാഞ്ഞിലശ്ശേരി അരവിന്ദനും, കൊമ്പിൽ മച്ചാട് പത്മകുമാറും സഹപ്രമാണിമാരായി എൺപതോളം വാദ്യകലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം, സോപാനനൃത്തം, കരിമരുന്ന് പ്രയോഗം എന്നിവയോടെ ഉത്സവം സമാപിക്കും.
Comments