CALICUTKOYILANDILOCAL NEWSTHAMARASSERIUncategorizedVADAKARA
വിരമിച്ച അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ
വിരമിച്ച അധ്യാപക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.മേപ്പയൂര്‍ കാരയില്‍ മുക്കിലെ പട്ടോനകണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന്‍ (76), ഭാര്യ കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രായ സംബന്ധമായ അസുഖങ്ങൾ ഉള്ളവരായിരുന്നു. ഇരുവരും വിപുലമായ ശിഷ്യ സമ്പത്തുള്ള അധ്യാപകരാണ്.
ബാലകൃഷ്ണന്‍ ചിങ്ങപുരം സികെജി ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനും കുഞ്ഞി മാത ഇരിങ്ങത്ത് യു പി സ്‌കൂള്‍ റിട്ട. അധ്യാപികയുമായിരുന്നു. രാവിലെ ഏഴരയോടെ അന്വേഷിച്ചപ്പോഴാണ് വീട്ടിനടുത്തുള്ള വിറക് കൂടയില്‍ ഇരുവരെയും കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.
Comments