Uncategorized
വിലക്കയറ്റം തടയാൻ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: അരിവില കുതിച്ചുയരുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നും നേരിട്ട് എത്തിക്കാൻ നീക്കവുമായി സംസ്ഥാനം സർക്കാർ. കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ജയ ഉള്‍പ്പെടെയുള്ള അരി ഇനങ്ങള്‍ ആന്ധ്രാ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും നേരിട്ട് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ വിജയവാഡയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വില പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും ഗുണമേന്മയുള്ള അരി ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.
Comments