CRIME

വിവാഹം കഴിഞ്ഞയുടൻ ഒളിച്ചോടിയ യുവതിയും കാമുകനും റിമാൻഡിൽ

കോഴിക്കോട്: വിവാഹത്തിനുപിന്നാലെ ഹാളിൽനിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്തു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി കസബ പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റി(മൂന്ന്) ന്റെ നടപടി. വധു, കാമുകൻ, കാമുകന്റെ ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ, കാർഡ്രൈവർ എന്നിവർക്കെതിരേയാണ് നവവരന്റെ പരാതി പ്രകാരം കേസെടുത്തത്. ഇതിൽ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാൽ റിമാൻഡ് ചെയ്തില്ല.

 

ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽനിന്നു പിൻമാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ വാദമുന്നയിച്ചു. വിവാഹനിശ്ചയസമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു ഒളിച്ചോട്ടം.

 

വിവാഹദിവസം പെൺവീട്ടുകാർ 1500 പേർക്കുള്ള സദ്യയൊരുക്കിയിരുന്നു. വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാൻപോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറിൽ കയറുന്നതു കണ്ടെത്തിയത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button