LOCAL NEWS
കൊയിലാണ്ടി കന്നൂരിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൂടിയാണ് കന്നുർ ടൗണിനു സമീപത്തുള്ള വളവിൽ ഉള്ളിയെരി ഭാഗത്തേക്ക് പോകുന്ന കാറും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. കാറിൻറെയും മിനിലോറിയുടെയും മുൻഭാഗം പൂർണമായി തകരുകയും ചെയ്തു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന്അഗ്നിരക്ഷ സേന ഏതുകയും ക്രെയിൻ ഉപയോഗിച്ച് കാറും ലോറിയും മാറ്റുകയും റോഡിൽ പരന്ന ഓയിൽ വെള്ളമൊഴിച്ച്നീക്കം ചെയ്യുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്.പോലീസ് സ്ഥലത്തുണ്ടായിരുന്നു.
Comments