Uncategorized

വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹസര്‍ട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് കോടതിയുടെ നിരീക്ഷണം.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കു​റ്റ​ത്തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​കയായിരുന്നു കോടതി. പെ​ണ്‍​കു​ട്ടി മൈ​ന​റ​ല്ല, മേ​ജ​റാ​ണെ​ന്നും പ്ര​തി​യു​മാ​യി വി​വാ​ഹം ന​ട​ന്നു​വെ​ന്നും വി​ശ​ദീ​ക​രി​ച്ച്‌ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ ആ​ര്യ​സ​മാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സമര്‍പ്പിച്ചു. എന്നാല്‍ വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത് ആ​ര്യ​സ​മാ​ജ​ത്തി​ന്റെ പ​ണി​യ​ല്ലെന്നും. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ജോ​ലി​യാ​ണെന്നുമാണ് കോടതി പറഞ്ഞത്. യ​ഥാ​ര്‍​ഥ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​തെന്നും വ്യക്തമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button