CRIME

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം; യുവാവിന്റെ വീടിന് മുന്നിൽ സമരം ചെയ്ത് പെൺകുട്ടി

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന് ആരോപിച്ച് യുവാവിന്റെ വീടിന് മുന്നിൽ പെൺകുട്ടി സമരം ചെയ്തു. ചെന്നൈയിൽ വെച്ച് മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. പഴനി സ്വദേശിയായ പെൺകുട്ടി മൂന്നു ദിവസമായി യുവാവിന്റെ വീടിന് മുന്നിൽ സമരം ചെയ്യുകയാണ്.

ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് പെൺകുട്ടി. പഠനാവശ്യവുമായി ബന്ധപ്പെട്ടാണ് യുവാവ് ബാങ്കിലെത്തിയത്. തുടർന്ന് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി മാസങ്ങളോളം ഒന്നിച്ചു താമസിച്ചു. ശേഷം കുടുംബത്തിന്റെ സമ്മതം വാങ്ങി വരാമെന്ന് പറഞ്ഞ് കേരളത്തിലേക്ക് പോയ യുവാവ് പിന്നീട്  തിരിച്ചെത്തിയില്ല.

ഇതോടെയാണ് പെൺകുട്ടി മഞ്ചേരിയിലെത്തിയത്. സമരം ആരംഭിച്ചതോടെ യുവാവിന്റെ കുടുംബം വീട്ടിൽ നിന്ന് പോയി. സമരം നടത്തിയ പെൺകുട്ടിയെ പൊലീസ് മഞ്ചേരി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പീഡനം നടന്നത് ചെന്നൈയിൽ ആയതിനാൽ തമിഴ്നാട് പൊലീസാണ് കേസന്വേഷിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button