Uncategorized

വി സിമാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ഹൈക്കോടതി പരിശോധിക്കും

വി സിമാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം ഹൈക്കോടതി പരിശോധിക്കും. ഇന്നു ഉച്ചയ്ക്ക് ശേഷം 4 മണിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിഷയം പരിഗണിക്കും.

അതേസമയം രാജി വയ്ക്കണമെന്ന  ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാലകളിലെ ഒന്‍പത് വി സിമാര്‍ തള്ളി. രാജിവയ്ക്കാന്‍ വി സിമാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു. ഒമ്പത് വിസിമാരും രാജിവച്ചില്ല. ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കാന്‍ വിസിമാര്‍ നിയമവിദഗ്ധരെ കാണും. ഇതിനായി എംജി, കാലിക്കറ്റ്, കണ്ണൂര്‍ വിസിമാര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button