SPECIAL
വീടിനുള്ളില്‍ ഈ ചെടികൾ വച്ചോളൂ; ഗുണങ്ങൾ നിരവധി!
നമ്മുടെ വീടിനുള്ളില്‍ മലിനവായു ഇല്ലെന്നാണ് പലരുടെയും വിചാരം. എന്നാല്‍ നമ്മള്‍ പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പുക മുതൽ വീടുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷനുകള്‍ വരെ വീടിനകത്തെ വായു വിഷമയമാക്കാം. മലിനവായുവിനെ പുറംതള്ളാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന് വീട്ടിനുള്ളില്‍ നല്ല വായുസഞ്ചാരം ഉണ്ടാക്കുകയാണ്. അതോടൊപ്പം തന്നെ വീടിനുള്ളില്‍ നട്ടുവളര്‍ത്തുന്ന ചെടികള്‍ക്ക് നല്ലൊരു പങ്കു നമ്മളെ സഹായിക്കാന്‍ സാധിക്കും.
വീടിനുള്ളില്‍ വളര്‍ത്തുന്ന ചില ചെടികള്‍ക്ക് വായു ശുദ്ധീകരിക്കാനും ഓക്സിജന്‍ ഉൽപാദനം കൂട്ടാനും സാധിക്കും. ഒപ്പം നല്ല ഉറക്കം പ്രദാനം ചെയ്യാനും ഇവ സഹായിക്കും. ഏതൊക്കെയാണ് ഇത്തരത്തില്‍ നമ്മളെ സഹായിക്കുന്ന ചെടികള്‍ എന്ന് നോക്കാം.
അലോവേര
വീടിനുള്ളില്‍ വളര്‍ത്താവുന്ന ചെടികളില്‍ പ്രധാനം ആണ് അലോവേര അഥവാ കറ്റാർവാഴ. വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്. ഒരുപാട് ഔഷധഗുണങ്ങള്‍ ഉള്ളതാണ് അലോവേര. ഇതിന്റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ഗാര്‍ഡെനിയ
നല്ല ഉറക്കം പ്രദാനം ചെയ്യുന്ന ചെടിയാണ് ഇതെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. പക്ഷേ സംഗതി സത്യമാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടത്തിയ പഠനത്തിൽ ഉറക്കത്തെ ഉദ്ദീപിപ്പിക്കുന്ന രാസവസ്തുക്കൾ പ്രസരിപ്പിക്കാൻ ഇതിനുള്ള കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. വീടിനുള്ളിലെ മലിനവായു വലിച്ചെടുക്കാനും ഇതിന് കഴിവുണ്ട്.
ബാംബൂ പാം
വീട്ടിനുള്ളില്‍ വയ്ക്കാന്‍ ഏറ്റവും മനോഹരമായ ഈ ചെടിക്ക് ദീര്‍ഘനാള്‍ ജലം ഇല്ലാതെ വളരാനും സാധിക്കും. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോഎത്ത്ലിന്‍, സൈലിന്‍ എന്നിവ വലിച്ചെടുക്കാന്‍ ഏറ്റവും നല്ല ചെടിയാണ് ഇത്.
കർപ്പൂര വള്ളി
സോപ്പ് ഷാമ്പൂ പോലെ നല്ല സുഗന്ധം ഉള്ള ചെടിയാണ് ഇത്. ഉറക്കക്കുറവ്, ടെന്‍ഷന്‍ എന്നിവയ്ക്ക് പറ്റിയ ചെടിയാണ് ഇത്. കര്‍പ്പൂരവള്ളിയുടെ സുഗന്ധം വേദനകള്‍ക്ക് പോലും ആശ്വാസം നല്‍കും എന്ന് തെളിഞ്ഞിട്ടുണ്ട്.
സര്‍പ്പപോള
വീടിനകത്തെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്താന്‍ മികച്ചതാണ് ഈ ചെടി. പരിപാലനം തീരെ കുറവ് വേണ്ട ചെടി കൂടിയാണ് ഇത്.
Comments