KOYILANDILOCAL NEWS

വീടിന്റെ അടുക്കളയിൽ വ്യാജവാറ്റ് രണ്ട് പേർ പിടിയിൽ


കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ വീടിന്റെ അടുക്കളയില്‍ വ്യാജവാറ്റ് നിര്‍മ്മാണം പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ചേലിയ തുവ്വക്കോട് നടുവിലക്കണ്ടി മീത്തല്‍ ഭാസ്‌ക്കരന്റെ വീട്ടില്‍ നിന്നുമാണ.് കൊയിലാണ്ടി പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ഭാസ്‌കരന്റെ മകന്‍ റോബിഷ് (31), കൂട്ടുകാരന്‍ മാവിലമീത്തല്‍ സുബിന്‍ (27)എന്നിവരാണ് അറസ്റ്റിലായത്. ഇവിടെ നിന്ന് രണ്ട് ലിറ്റര്‍ വ്യാജ ചാരായവും, വാറ്റാനുപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എസ്.ഐ.രാജേഷ്, സേതുമാധവന്‍, സി.പി.ഒ.ജിനീഷ്, സനല്‍, എസ്.സി.പി.ഒ. ബീന, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. മദ്യഷാപ്പുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ വ്യാജവാറ്റ് മാഫിയകള്‍ വ്യാപകമായിരിക്കുകയാണ.് വാറ്റ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭിച്ചതായും റെയ്ഡ് ശക്തമാക്കുമെന്നും എസ്.ഐ.രാജേഷ് കുമാര്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ പതിമൂന്നോളം റെയ്ഡുകള്‍ നടത്തി 3,000 ലിറ്റര്‍ വാറ്റാന്‍ വെച്ച വാഷ് പിടികൂടുകയും നാല് പേര്‍ റിമാണ്ടിലാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കീഴരിയൂര്‍ ,മുചുകുന്ന്, കാവും വട്ടം, നെല്ല്യാടി, നടുവത്തൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button