KERALAUncategorized
വീടിന്റെ മുറ്റത്ത് നിന്ന വീട്ടമ്മയുടെ കഴുത്തില്‍ കടിച്ച് തെരുവ് നായ
തൃശൂര്‍: ഒല്ലൂര്‍ ഇളംതുരുത്തിയില്‍ വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു. ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52)യ്ക്കാണ് നായയുടെ കടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. ഉഷ വീട്ടുമുറ്റത്ത് നില്ക്കുമ്പോള് ഓടിയെത്തിയ നായ അവരുടെ കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിച്ചത്. മുറിവുകള്‍ ആഴത്തിലുള്ളതാണ്.
ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഒഴിഞ്ഞുമാറി നായയെ ഓടിച്ചു. പിന്നാലെ ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതേ നായ മറ്റു പലരേയും കടിച്ചതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ആശങ്കയും പടര്‍ന്നിട്ടുണ്ട്. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Comments