KOYILANDILOCAL NEWS
വീടിൻ്റെ താക്കോൽ കൈമാറി
മേപ്പയൂർ: മരുതേരിപറമ്പിലെ ഒറ്റപ്പിലാക്കുൽ ആയിശോമ്മയുടെ കുടുംബത്തിന് സി പി ഐ എം നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ കുടുംബത്തിന് കൈമാറി. പാർട്ടി മേപ്പയ്യൂർ സൗത്ത് ലോക്കൽ സെക്രട്ടി കെ രാജീവൻ അദ്ധ്യക്ഷനായിരുന്നു വി പി സതീശൻ റിപ്പോർട്ടവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ, ഗ്രാമ പഞ്ചായത്തംഗം പി പ്രകാശൻ എൻ എം ദാമോദരൻ, ഇ ശ്രീജയ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ സി വി ഇസ്മായിൽ സ്വാഗതവും കൺവീനർ കെ എം രാജീവൻ നന്ദിയും പറഞ്ഞു.
Comments