CALICUTDISTRICT NEWS
വീടുകളിൽ വോട്ടു രേഖപ്പെടുത്തിയത് 10,157 പേര്‍

കോഴിക്കോട്: ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ഞായറാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 10,157 പേര്‍. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നത്. വടകര മണ്ഡലത്തില്‍ 1,019, കുറ്റ്യാടിയില്‍ 250, നാദാപുരത്ത് 1,173, കൊയിലാണ്ടിയില്‍ 280, പേരാമ്പ്രയില്‍ 526, ബാലുശ്ശേരിയില്‍ 646, എലത്തൂരില്‍ 1,245, കോഴിക്കോട് നോര്‍ത്തില്‍ 859, കോഴിക്കോട് സൗത്തില്‍ 704, ബേപ്പൂരില്‍ 1,101, കുന്ദമംഗലത്ത് 731, കൊടുവള്ളിയില്‍ 651, തിരുവമ്പാടിയില്‍ 972 എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.
വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ചയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്കായുള്ള വോട്ടിങ് ആരംഭിച്ചത്. ജില്ലയില്‍ 34,855 പേരാണ് ഇത്തരം വോട്ടിന് അര്‍ഹരായിട്ടുള്ളത്. ഏപ്രില്‍ അഞ്ചാം തീയതിയോടെ അര്‍ഹരായ മുഴുവന്‍ പേരുടേയും തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്ന വിധമാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.
—
Comments