CALICUTDISTRICT NEWSLOCAL NEWS
വീടുകൾക്ക് സമീപം കക്കൂസ് മാലിന്യം തള്ളി
കൊയിലാണ്ടി: തിരുവങ്ങൂര്‍ വെറ്റിലപ്പാറ കുളത്തിനു സമീപവും, പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ടിന്റെ വീടുനു സമീപവും കക്കൂസ് മാലിന്യം തള്ളി. കാലത്താണ് മാലിന്യം തള്ളിയ വിവരം അറിയുന്നത്. രൂക്ഷമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോദിച്ചപ്പോഴാണ് മാലിന്യം ഒഴുക്കിയ നിലയില്‍ കാണുന്നത്. മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ സി.സി.ടി.വി. പരിശോധിച്ചു വരുന്നു.
Comments