LOCAL NEWS

വീരവഞ്ചേരി എല്‍.പി സ്‌കൂള്‍ കുടിവെളള പദ്ധതി കുവൈറ്റ് സാന്ത്വനം കമ്മിറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം നടുക്കണ്ടി മജീദ് ഉദ്ഘാടനം ചെയ്തു


മൂടാടി: വീരവഞ്ചേരി: വീരവഞ്ചേരി എല്‍ പി. സ്‌കൂളില്‍ കുവൈറ്റ് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുവൈറ്റ് സാന്ത്വനം കമ്മറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗം നടുക്കണ്ടി മജീദ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് രാഹിത മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയടത്തില്‍ അബ്ദുള്ള, ട്രഷറര്‍ നൗഷാദ് കുണ്ടന്റവിട,സാന്ത്വനം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ചെയര്‍മാന്‍ വര്‍ദ് അബ്ദുറഹിമാന്‍, കെ.എം.സി.സി ഖത്തര്‍ പ്രവര്‍ത്തകനായ റഫീഖ് ഇയ്യത്തു കുനി,സ്റ്റാഫ് സെക്രട്ടറി ടി.കെ.സുജാത,ജി.ദിലീജ എന്നിവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button