KOYILANDILOCAL NEWS

വീരവഞ്ചേരി എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം

മൂടാടി: വീരവഞ്ചേരി എൽപി സ്കൂളിന്റെ നൂറാം വാർഷികാഘോഷം മെയ് മാസം തുടങ്ങി നവംബർ വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പി ടി എ പ്രസിഡണ്ട് ജിനേഷ് പുതിയോട്ടിൽ ചെയർമാനായും ഹെഡ്മിസ്ട്രസ്സ് കെ ഗീതാ കുതിരോടി ജനറൽ കൺവീനറായും ഡോക്ടർ യു ശ്രീധരൻ ട്രഷററായുമുള്ള സംഘാടകസമിതിരൂപീകരിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അധ്യക്ഷനായി നടക്കുന്ന പരിപാടികൾ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം നാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, വടകര ഡി ഇ ഒ, സി കെ വാസു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ, വാർഡ് മെമ്പർ വി കെ രവീന്ദ്രൻ, മേലടി എ ഇ ഒ പി ഗോവിന്ദൻ തുടങ്ങിയവരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കും. എൽ എസ് എസ് വിജയികൾക്കുള്ള സമ്മാനദാനവും എൻഡോവ്മെന്റ് വിതരണവും നടക്കും. സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുണ്ടാവും.പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനമേളയും നൃത്തനൃത്യങ്ങളും അരങ്ങേറും. കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഏകപാത്ര നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘അച്ഛൻ എന്ന അച്യുതണ്ട് ‘ നാടകവും അരങ്ങേറും.
ആഘോഷപരിപാടികളുടെ ഭാഗമായി, തുടർന്നു വരുന്ന മാസങ്ങളിൽ വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, കലാപരിപാടികൾ എന്നിവ നടത്താൻ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. നവംബർ അവസാന വാരം രണ്ടുദിവസങ്ങളിലായി നടക്കുന്ന സമാപന പരിപാടികളാണ് ആസൂത്രണം ചെയ്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button