Uncategorized
വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തി; കെ എസ് ആർ ടി സി ബസിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി
കെ എസ് ആർ ടി സി ബസിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിനോട് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചത്. വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.
വടക്കഞ്ചേരി അപകട കാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻപോർട് കമ്മീഷണറുടെ തീരുമാനം വന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റു ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസുകളുടെ വേഗതാ പരിശോധനയും കർശനമാക്കിയത്.
Comments