LOCAL NEWS

വേദിക ഫെസ്റ്റ് 2023 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു

വേദിക റസി. അസോ സിയേഷൻ കാഞ്ഞിലശ്ശേരി 9-ാം വാർഷികവും ആദര സദസ്സും വേദിക ഫെസ്റ്റ് 2023 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌പഞ്ചായത്ത് മെമ്പർ ബിന്ദു സോമൻ ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സജിത ഷെറി, ഗീത മുല്ലോളി, അഭയപുരി റസി. അസോസിയേഷൻ സെക്രട്ടറി മണികണ്ഠൻ മേലേടുത്ത് എന്നിവർ സംസാരിച്ചു. വേദിക പ്രസിഡന്റ് പി.പി.ഷാജികുമാർ അധ്യക്ഷം വഹിച്ചു.

വേദിക സെക്രട്ടറി വാഴയിൽ ശിവദാസൻ സ്വാഗതവും എ.ടി. കൃഷ്ണൻ നന്ദിയും പറഞ്ഞു. വാദ്യ കലാകാരന്മാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, പത്മനാഭൻ കാഞ്ഞിലശ്ശേരി, സംഗീത അധ്യാപകൻ ബാബു കാഞ്ഞിലശ്ശേരി നൃത്ത അധ്യാപിക ബേബി രാജേന്ദ്രൻ, വിമുക്തഭടന്മാരായ കെ.സി. കുട്ടി , ചന്ദ്രശേഖരൻ മാതൃഛായ, കൃഷ്ണൻ അമ്പലത്താഴ , ദേവദാസൻ .കെ.വി , ആതുര ശുശ്രൂഷാ രംഗത്ത് പ്രവർത്തിച്ച സുമതി നാരട്ടോളി, ഐ.ടി.ഐ. മികച്ച വിജയി അക്ഷയ് . യു. എന്നിവരെ ആദരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button