LOCAL NEWS
വേദ ഗുരുകുലത്തിന് തറക്കല്ലിട്ടു
കൊയിലാണ്ടി: ആർഷ വിദ്യാപീഠംവേദ ഗുരുകുലത്തിൻ്റെ തറക്കല്ലിടൽ കർമ്മം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു.
കഴിഞ്ഞ 14 വർഷമായി വേദപഠനത്തിനായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം സ്വന്തമായി വാങ്ങിയ സ്ഥലത്ത് 6000 സ്ക്വയർ ഫീറ്റിൽ സ്ഥലത്ത് നിർമ്മിക്കുന്ന വേദഗുരുകുലത്തിൻ്റെ കെട്ടിട നിർമ്മാണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കും.
യജ്ഞശാല, വിദ്യാർത്ഥികൾക്ക് താമസിച്ച് വേദപഠനം നടത്താനുള്ള സൗകര്യം. വാനപ്രസ്ഥാശ്രമം,അന്ന ക്ഷേത്രം എന്നിവ തയ്യാറാക്കും.
സേവന പ്രവർത്തനങ്ങൾ, ആധ്യാത്മിക പ്രവർത്തനങ്ങൾ എന്നിവയിൽ സജീവമാണ് ആർഷ വിദ്യാപീഠം
Comments