വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ കൂട്ടി; ഇന്നു മുതല്‍ പുതിയ താരിഫ് നിലവില്‍ വരും
വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ കൂട്ടി. ഇന്നു മുതല്‍ പുതിയ താരിഫ് നിലവില്‍ വരും. ഇന്ധന സര്‍ചാര്‍ജാണിത്. നിലവിലെ സര്‍ചാര്‍ജായ ഒമ്പത് പൈസയ്ക്ക് പുറമേയാണിത്. റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം മറികടന്നാണ് തീരുമാനം.
പുതിയ നിയമപ്രകാരം അതത് മാസത്തെ നഷ്ടം നികത്താന്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ പത്തുപൈസ വരെ യൂണിറ്റിന് സര്‍ചാര്‍ജ്ജ് ഈടാക്കാം. ഇതും കൂട്ടിച്ചേര്‍ത്താണ് 19 പൈസ അധികം പിരിക്കുന്നത്. ജൂലൈ മുതല്‍ വൈദ്യുതി നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് ഈ മാസം വരാനിരിക്കുകയുമാണ്.
അധിക വിലയ്ക്ക് വൈദ്യുതി വാങ്ങിയ നഷ്ടം നികത്താന്‍ ജൂണ്‍ ഒന്നു മുതല്‍ യൂണിറ്റ് വൈദ്യുതി നിരക്കില്‍ 20 പൈസ സര്‍ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്നലെ തടഞ്ഞിരുന്നു.
നിലവിലുള്ള ഒമ്പത് പൈസ ആറ് മാസം കൂടി ഈടാക്കാമെന്നും ഇത് മൂലം കെ.എസ്.ഇ.ബിയുടെ നഷ്ടം തീര്‍ന്നില്ലെങ്കില്‍ ഒക്ടോബറില്‍ വീണ്ടും അപേക്ഷ നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.